ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജ്ഞാൻവാപി മസ്ജിദിൽ നടത്തിയ സർവേയുടെ ഭാഗമായി പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ടു. ഇന്ത്യ ടുഡേയാണ് ചിത്രങ്ങൾ പങ്കുവച്ചത്. മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്ത് ഹൈന്ദവ ക്ഷേത്രമുണ്ടായിരുന്നതായുള്ള എ.എസ്.എയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് അടിവരയിടുന്നതാണ് ചിത്രങ്ങൾ.
ഹനുമാൻ, ഗണപതി, നന്ദികേശൻ തുടങ്ങിയ വിഗ്രഹങ്ങളുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇവയിൽ പലതും തകർക്കപ്പെട്ട നിലയിലാണ്. ശിവലിംഗങ്ങളുടെ അടിസ്ഥാന ഭാഗങ്ങളും നഷ്ടമായതായി കണ്ടെത്തിയിട്ടുണ്ട്. ഹനുമാൻ വിഗ്രഹത്തിന്റെ ഇടതു കൈനഷ്ടമായ നിലയിലാണ്. ടെറാകോട്ടയിൽ നിർമ്മിച്ച ഗണേശ വിഗ്രഹമാണ് കണ്ടെത്തിയത്. ഇതിന്റെയോക്കെ ചിത്രങ്ങളാണ് പുറത്തുവന്നത്.
പൊട്ടിയ ശിവലിംഗങ്ങളും സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. കോയിനുകളും ലിഖിതകൾ കൊത്തിയിട്ടുള്ള ശിലകളും കണ്ടെത്തിയിട്ടുണ്ട്. 839 പേജുള്ള റിപ്പോർട്ടിൽ നിരവധി തെളിവുകൾ ഉണ്ടെന്നാണ് ഹൈന്ദവ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ വ്യക്തമാക്കുന്നത്.