ന്യൂഡൽഹി: ഭാരത്തിന്റെ 75-ാം റിപ്പബ്ലിക് ദിനം ആഘോഷമാക്കാൻ മത്സരിച്ച് ഇന്ത്യയിലെ റഷ്യൻ, അമേരിക്കൻ എംബസികൾ. ഇന്ത്യൻ ഗാനങ്ങൾക്ക് എംബസി ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും നൃത്തം ചെയ്യുന്ന വീഡിയോകളാണ് ഇരുരാജ്യങ്ങളുടെയും എംബസികൾ പങ്കുവച്ചിരിക്കുന്നത്. വീഡിയോകൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
എംബസി, കോൺസുലേറ്റ് ഉദ്യോഗസ്ഥർ ത്രിവർണ നിറത്തിൽ കോലങ്ങൾ നിർമ്മിക്കുന്നതിന്റെ ദൃശ്യങ്ങളാണ് അമേരിക്കൻ എംബസി പങ്കുവച്ചിരിക്കുന്നത്. എ.ആർ. റഹ്‌മാന്റെ വന്ദേമാതരം എന്ന ഗാനം പശ്ചാത്തലമായി നൽകിയിരിക്കുന്ന വീഡോയോകളിൽ ഇന്ത്യൻ പതാകയുമായി നിൽക്കുന്ന എംബസി ഉദ്യോഗസ്ഥരുടെ മക്കളുടെ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. എംബസിയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ എറിക് ഗാർസെറ്റിയും പങ്കുവച്ചു.
Happy 75th #RepublicDay, India! At the U.S. Embassy and Consulates, adults and kids alike are buzzing with excitement. We celebrate this special day with you. pic.twitter.com/9I6geVaOxY
— U.S. Embassy India (@USAndIndia) January 26, 2024
ഇന്ത്യൻ വസ്ത്രങ്ങളിൽ റഷ്യൻ വിദ്യാർത്ഥികൾ നൃത്തം ചെയ്യുന്ന വീഡിയോയാണ് റഷ്യൻ എംബസി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയിരിക്കുന്നത്. വീഡിയോയിൽ ബോളിവുഡ് ഗാനമായ ഇക്ക് മോർ ആയ എന്ന ഗാനത്തിന് ഒപ്പം റഷ്യൻ കലാകാരകന്മാരും റഷ്യൻ വിദ്യാർത്ഥികളും ചുവടുവയ്‌ക്കുന്നു. റിപ്പബ്ലിക് ദിനാശസംകൾ നേർന്നാണ് വീഡിയോ ആരംഭിക്കുന്നത്. തീർത്തും ബോളിവുഡ് ഗാനമെന്ന് തോന്നിക്കുന്ന മാതൃകയിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. റഷ്യൻ എംബസിയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Happy Republic Day, #India!
From Russia with love ❤️#RepublicDay2024 #RussiaIndia #дружбаदोस्ती pic.twitter.com/tmsW6iHOXE
— Russia in India 🇷🇺 (@RusEmbIndia) January 26, 2024
ഇസ്രായേൽ എംബസിയും ഇന്ത്യയ്‌ക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് വീഡിയോ പങ്കുവച്ചിട്ടുണ്ട്.















