റിപ്പബ്ലിക് ദിന പരേഡിലെ കൊമ്പന്മാർ; ഇന്ത്യയുടെ അത്യാധുനിക യുദ്ധ വാഹനങ്ങൾ; മഹീന്ദ്ര അർമഡോ മുതൽ റെനോ ഷെർപ്പ വരെ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

റിപ്പബ്ലിക് ദിന പരേഡിലെ കൊമ്പന്മാർ; ഇന്ത്യയുടെ അത്യാധുനിക യുദ്ധ വാഹനങ്ങൾ; മഹീന്ദ്ര അർമഡോ മുതൽ റെനോ ഷെർപ്പ വരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2024, 05:57 pm IST
FacebookTwitterWhatsAppTelegram

75-ാം റിപ്പബ്ലിക് ദിനത്തിന്റെ ഭാ​ഗമായി നടന്ന പരേഡിൽ രാജ്യമൊട്ടാകെ ശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു ഭാരതം തദ്ദേശീയമായി നിർമ്മിച്ചെടുത്ത അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള സൈനിക വാഹനങ്ങൾ. ക്വിക്ക് റിയാക്ഷൻ ഫോഴ്‌സ് വെഹിക്കിൾസ്- ഹെവി ആൻഡ് മീഡിയം, അഡ്വാൻസ്‌ഡ് ലൈറ്റ് സ്‌പെഷ്യലിസ്റ്റ് വെഹിക്കിൾ(ALSV), വെഹിക്കിൾ മൗണ്ടഡ് ഇൻഫൻട്രി മോർട്ടാർ സിസ്റ്റം, ഓൾ ടെറൈൻ വെഹിക്കിൾ, സ്‌പെഷ്യലിസ്റ്റ് മൊബിലിറ്റി വെഹിക്കിൾ എന്നിങ്ങനെ ആറ് ആധുനിക സ്‌പെഷ്യലിസ്റ്റ് വാഹനങ്ങളുടെ പ്രദർശനമാണ് ഇത്തവണത്തെ റിപ്പബ്ലിക് പരേഡിൽ നടന്നത്.

VIDEO | Republic Day Parade: A contingent of specialised vehicles of the Indian Army, including All Terrain Vehicle, that provide on ground support, at Kartavya Path. The contingent is led by Major Toofan Singh Chauhan, Lt. Col. Panmei Kabiphun and Captain Armandeep Singh Aujla… pic.twitter.com/BdIB9WSrgj

— Press Trust of India (@PTI_News) January 26, 2024

“>

പ്രതിരോധ മേഖലയുടെ കരുത്തും സായുധ സേനയുടെ ആത്മവിശ്വാസവും പ്രദർശിപ്പിക്കുക മാത്രമായിരുന്നില്ല, മെക്ക് ഇൻ ഇന്ത്യയുടെ പ്രചാരണം കൂടിയായിരുന്നു ആധുനിക സ്‌പെഷ്യലിസ്റ്റ് വാഹനങ്ങളുടെ പ്രദർശനത്തിലൂടെ കേന്ദ്ര സർക്കാർ മുന്നോട്ട് വച്ചത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്‌റ് ഓർഗനൈസേഷനുമായി സഹകരിച്ച് ഇന്ത്യൻ സൈന്യത്തിന് വേണ്ടി ഈ അത്യാധുനിക വാഹനങ്ങൾ നിർമ്മിച്ച് നൽകിയത് ടാറ്റയും മഹീന്ദ്രയും അടക്കമുള്ള ഇന്ത്യയിലെ മുൻനിര ഓട്ടോമോട്ടീവ് കമ്പനികളാണ്. ഏത് സാഹചര്യങ്ങളെയും കാലാവസ്ഥയെയും ദുർഘടമായ പാതകളെയും താണ്ടി ലക്ഷ്യം കൈവരിക്കാൻ കഴിയുന്ന ആധുനിക സൈനിക വാഹനങ്ങളാണ് ഇന്ത്യയ്‌ക്ക് ലഭിച്ചിരിക്കുന്നത്.

ഏതൊക്കെയാണ് ഇന്ത്യൻ സൈന്യത്തിന്റെ കരുത്തായ വാഹനങ്ങൾ,

ടാറ്റാ ബാക്ക്ഡ് WhAP(വീൽഡ് ആർമർഡ് പ്ലാറ്റ്‌ഫോം) വെഹിക്കിൾസ്

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‌റ് ഓർഗനൈസേഷനും ടാറ്റാ അഡ്വാൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‌റ് എസ്റ്റാബ്ലിഷ്‌മെന്‌റും ചേർന്ന് വികസിപ്പിച്ചെടുത്ത വാഹനമാണ് വീൽഡ് ആർമർഡ് പ്ലാറ്റ്‌ഫോം വെഹിക്കിൾസ്. ഇവ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൽ(സിആർപിഎഫ്) ഉൾപ്പെടുത്തിയിട്ടുണ്ട്. റോഡിലും ചതുപ്പ് നിലങ്ങളിലും വെള്ളത്തിലും ഓടിക്കാൻ സാധിക്കുന്ന വാഹനങ്ങളെന്നാണ് ഇതിന്റെ പ്രത്യേകത.

ടാറ്റാ ബാക്ക്ഡ് WhAP വെഹിക്കിൾ

പർവ്വത പ്രദേശങ്ങളിലും ഈ വാഹനം മികച്ച പ്രകടനം കാഴ്ച വയ്‌ക്കുന്നു. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായും ഇവ ഉപയോഗിച്ചു വരുന്നുണ്ട്. ഒപ്റ്റിമൈസ് ചെയ്ത എർഗണോമിക്‌സ്, മോഡുലാർ ബാലിസ്റ്റിക് പ്രൊട്ടക്ഷൻ എന്നിവ ഉൾക്കൊള്ളുന്ന വാഹനം കൂടിയാണിത്. ഡ്രൈവറെ കൂടാതെ 10 സൈനികർക്ക് ഈ വാഹനത്തിൽ യാത്ര ചെയ്യാം. പൂർണമായും ബുള്ളറ്റ് പ്രൂഫും മൈൻ പ്രൊട്ടക്റ്റുമാണ് വാഹനം.

ടാറ്റയുടെ അഡ്വാൻസ് സിസ്റ്റംസ് ലിമിറ്റഡ് വാഹനങ്ങളിൽ ടാറ്റാ സഫാരി സ്റ്റോം GS800, ടാറ്റാ മെർലിൻ എന്നിവ ഉൾപ്പെടുന്നു.

സ്റ്റോം GS800
ടാറ്റാ മെർലിൻ

 

മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസ് അർമഡോ ASLV

ആർമർഡ് ലൈറ്റ് സ്‌പെഷ്യലിസ്റ്റ് വെഹിക്കിൾ(ASLV) മാർക്ക്‌സ്മാൻ വിജയിച്ചതിന് പിന്നാലെ ഇന്ത്യൻ ആർമിയിൽ ഉൾപ്പെടുത്തിയ വാഹനമാണ് മഹീന്ദ്രയുടെ അർമഡോ ആർമർഡ് ലൈറ്റ് സ്‌പെഷ്യലിസ്റ്റ് വെഹിക്കിളുകൾ. ഇതിനോടകം നിരവധി വാഹനങ്ങൾ രാജ്യ സുരക്ഷയ്‌ക്കായി വിന്യസിച്ചിട്ടുണ്ട്. 10.56 ബില്യൺ രൂപയുടെ കരാർ പ്രകാരമാണ് ഈ വാഹനങ്ങൾ മഹീന്ദ്ര ഡിഫൻസ് സിസ്റ്റം വിതരണം ചെയ്യുന്നത്. 2023 ജൂണിൽ 40 വാഹനങ്ങൾ സൈന്യത്തിന് മഹീന്ദ്ര കൈമാറിയിരുന്നു. 2025-ഓടെ 1300 വാഹനങ്ങൾ നൽകാനാണ് കമ്പനി പദ്ധതിയിടുന്നത്. ബാലിസ്റ്റിക്-ബ്ലാസ്റ്റ് പരിരക്ഷയോടെയാണ് ട്രൂപ്പ് കാരിയർ വരുന്നത്.

അർമഡോ ASLV

 

മഹീന്ദ്ര മേവ സ്ട്രാറ്റൺ പ്ലസ് എപിസി എന്നതും മികച്ച പ്രകടനത്തിന് പേരുകേട്ട മഹീന്ദ്രയുടെ യുദ്ധ വാഹനമാണ്‌.

മഹീന്ദ്ര മേവ സ്ട്രാറ്റൺ പ്ലസ് എപിസി

മിധാനി ആർമർഡ് വെഹിക്കിൾസ്

തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സർക്കാർ സ്ഥാപനമാണ് മിധാനി. ഇന്ത്യൻ സൈന്യത്തിനായി മിധാനിയും അത്യാധുനിക യുദ്ധ വാഹനങ്ങൾ നിർമ്മിക്കുന്നു. ജമ്മു കശ്മീർ പോലീസിനായി കമ്പനി വാഹനങ്ങൾ ഉടൻ നൽകുമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ജമ്മു കശ്മീർ പോലീസിനായി കുറഞ്ഞത് 60 വാഹനങ്ങൾ നൽകാനാണ് മിധാനി ലക്ഷ്യമിടുന്നത്.

മിധാനി ആർമർഡ് വെഹിക്കിൾസ്

റെനോ ഷെർപ്പ

നാഷണൽ സെക്യൂരിറ്റി ഗാർഡ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് എന്നിവയുൾപ്പടെ രാജ്യത്തെ വിവിധ പ്രതിരോധ സേനകളിലെ തന്ത്രപരമായ വാഹനങ്ങളുടെ കൂട്ടത്തിൽപ്പെട്ടതാണ് റെനോ ഷെർപ്പ. 4×4 ഷാസി ഉപയോഗിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഈ വാഹനം. റിനോ ഷെർപ്പയുടെ കനത്ത കവചിത പതിപ്പ് ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി സിആർപിഎഫ് പോലുള്ള പ്രതിരോധ സേനകൾ ഉപയോഗിക്കുന്നു. എൻഎസ്ജിയും ഈ വാഹനം ഉപയോഗിക്കുന്നുണ്ട്. നാല് ഉദ്യോഗസ്ഥരെ വരെ റെനോ ഷെർപ്പക്ക് വഹിക്കാൻ കഴിയും. ഫ്രഞ്ച് വാഹന നിർമ്മാതാക്കളുടെ പ്രതിരോധ കേന്ദ്രീകൃത ഉപസ്ഥാപനമായ റെനോ ട്രക്ക് ഡിഫൻസ് ആണ് റെനോ ഷെർപ നിർമ്മിക്കുന്നത്.

റെനോ ഷെർപ്പ

JSW ഗെക്കോ MOTORS 1200
മുൻനിര കോർപ്പറേറ്റ് കമ്പനിയായ JSW ഗ്രൂപ്പ് , JSW ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് (JSW ഡിഫൻസ്) എന്ന പുതിയ ബിസിനസ് വെർട്ടിക്കൽ സ്ഥാപിച്ചിരുന്നു. JSW ഡിഫൻസ് ഒരു എക്‌സ്ട്രീം ഓഫ്-റോഡ് വാഹന കമ്പനിയായ ഗെക്കോ മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി. ഇപ്പോൾ JSW Gecko Motors Pvt Ltd ( JSW Gecko.) എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്തു. JSW Gecko ATOR N1200 എന്ന് ബ്രാൻഡ് ചെയ്ത 96 സ്പെഷ്യലിസ്റ്റ് മൊബിലിറ്റി വെഹിക്കിളുകൾ (SMV) ഇവിടെ നിർമ്മിക്കുന്നുണ്ട്. ഇതിനായി 250 കോടി രൂപയാണ് പ്രതിരോധ മന്ത്രാലയം അനുവദിച്ചത്.

ATOR N1200
Tags: republic day paradetata backed whap vehicle
ShareTweetSendShare

More News from this section

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

Latest News

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies