അൽപ്പം ആശ്വാസം തേടിയ യുവാവിന് ജീവശ്വാസം നഷ്ടമാകേണ്ട സ്ഥിതിയിലേക്ക് പോയ ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്. ആന്ധ്ര പ്രദേശിലെ ആർ.ടി.സി ബസിലെ ഒരു സംഭവത്തിന്റെ വീഡിയോയാണ് വലിയ തോതിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കാറ്റുകൊള്ളാൻ വിൻഡോയിലൂടെ തല പുറത്തിട്ട യുവാവ് പിന്നീട് ഇത് ബസിനകത്തേക്ക് തിരിച്ചെടുക്കാൻ ശ്രമിക്കവെ കുടുങ്ങിപ്പോയി. പിന്നീട് യാത്രക്കാർ തല ഊരിയെടുക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. യാത്രക്കാരിലാരോ പകർത്തിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ബസിന്റെ ചെറിയൊരു ഗ്ലാസ് വിൻഡോയിലാണ് യുവാവിന്റെ തല ജാമായിരുന്നത്. സുന്ദർ റാവു എന്ന യുവാവാണ് കെണിയിൽപ്പെട്ടത്. കാൽ മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് കുരുങ്ങിയ തല പുറത്തെടുക്കാനായത്. സഹയാത്രികരും ഡ്രൈവർ ചേർന്നാണ് ഇത് പുറത്തെടുത്തത്. ശ്രീകകുളം ജില്ലയിലെ തെക്കാലി ഇന്ദിരാഗാന്ധി ജംഗ്ഷനിലായിരുന്നു സംഭവം. സാഹസിക രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ വലിയ രീതിയിൽ വൈറലായി.
టెక్కలిలో బస్సు కిటికీలో ఇరుక్కున్న ప్యాసింజర్ తల
శ్రీకాకుళం జిల్లా టెక్కలి ఇందిరా గాంధీ జంక్షన్ వద్ద బుధవారం ఓ వ్యక్తి తల బస్సు కిటికీలో ఇరుక్కుంది. సంతబొమ్మాలికి చెందిన సుందర్ రావు అనే వ్యక్తి ఆర్టీసీ బస్సులో వస్తూ ఫిక్స్డ్ కిటికీ డోర్ నుంచి తల బయటకు పెట్టాడు. సుమారు 15… pic.twitter.com/K4CuQXc4Yy— Aadhan Telugu (@AadhanTelugu) January 25, 2024
“>