ലക്നൗ : ലോകത്തിലെ ഏറ്റവും വലിയ പർവ്വതങ്ങളിലൊന്നായ കിളിമഞ്ചാരോയിൽ അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പതാക പാറിപ്പറക്കും . ലക്നൗ സ്വദേശിയും , മുൻ സൈനികനുമായ വീരേന്ദ്ര സിസോദിയയാണ് ഈ നേട്ടത്തിന് പിന്നിൽ.
അയോദ്ധ്യയിൽ ശ്രീരാമലല്ലയുടെ പ്രതിഷ്ഠാ ദിനത്തിലാണ് വീരേന്ദ്ര ഈ പ്രചാരണം ആരംഭിച്ചതെന്ന് യുപി ടൂറിസം, സാംസ്കാരിക മന്ത്രി ജയ് വീർ സിംഗ് പറഞ്ഞു. വിനോദസഞ്ചാരത്തെക്കുറിച്ചും മെച്ചപ്പെട്ട ആരോഗ്യത്തെക്കുറിച്ചും ആളുകൾക്കിടയിൽ അവബോധം വർദ്ധിപ്പിക്കാൻ വീരേന്ദ്ര ലക്ഷ്യമിടുന്നത് . ‘ കിളിമഞ്ചാരോ കയറ്റം ആരംഭിച്ചത് രാം ലല്ലയുടെ പ്രാണപ്രതിഷ്ഠാ ദിനത്തിലാണ്. നമ്മുടെ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ, രാം ലല്ലയുടെയും ഇന്ത്യയുടെയും പതാക ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പർവതത്തിൽ പറക്കും ‘ .- ജയ് വീർ സിംഗ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രമായി ഉത്തർപ്രദേശിനെ വികസിപ്പിക്കാനാണ് ശ്രമമെന്നും ജയ് വീർ സിംഗ് പറഞ്ഞു. പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം രാംനഗരി അയോദ്ധ്യ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമായി വികസിച്ചുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.















