ശ്രീരാം രാഘവന്റെ സംവിധാനത്തിലെത്തിയ മേരി ക്രിസ്മസിന്റെ വിജയാഘോഷത്തിലാണ് വിജയ് സേതുപതി. കത്രീന കൈഫിനൊപ്പം പ്രധാന കഥാപാത്രമായെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിനിടെ താരത്തെ ചുറ്റിപ്പറ്റി മറ്റൊരു റിപ്പോർട്ടും പുറത്തുവരികെയാണ്.
നിതേഷ് തിവാരി ഒരുക്കുന്ന രാമായണത്തിൽ രാവണന്റെ സഹോദരൻ വിപീഷണനായി തമിഴ് താരം എത്തുമെന്നാണ് റിപ്പോർട്ടുകൾ. രൺബീർ കപൂർ രാമനാകുന്ന ചിത്രത്തിൽ സായ് പല്ലവിയാകും സീതയെന്നാണ് വിവരം. പിങ്ക് വില്ലയാണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.
സംവിധായകൻ വിജയ് സേതുപതിയുമായി കൂടികാഴ്ച നടത്തിയെന്നും സ്ക്രിപ്റ്റ് വായിക്കാൻ നൽകിയെന്നുമാണ് അവർ വ്യക്തമാക്കുന്നത്. നരേഷൻ ഇഷ്ടപ്പെട്ടാണ് താരം യെസ് മൂളിയതെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമെന്നും വന്നിട്ടില്ല.