ന്യൂഡൽഹി : അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചത് രാജ്യത്തെ സനാതന വിശ്വാസികൾക്ക് ഏറ്റവും വലിയ ആശ്വാസമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോടതിയും കാരണമാണ് രാമക്ഷേത്രം ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു .
‘ ഇന്ത്യയിലെ സനാതന വിശ്വാസികൾ ഉണർന്നു കഴിഞ്ഞു . ഇനി മഥുരയും കാശിയുമാണ് ബാക്കി. മഥുരയും കാശിയും തരൂ . എഎസ്ഐ എല്ലാ തെളിവുകളും നൽകിയിട്ടുണ്ട് ‘ – എന്നും ഗിരിരാജ് സിംഗ് പറഞ്ഞു.
മുസ്ലീം വിഭാഗം തന്നെ ഈ ക്ഷേത്രം ഹിന്ദു വിഭാഗത്തിന് കൈമാറണമെന്നും ഗിരിരാജ് സിംഗ് ട്വീറ്ററിൽ കുറിച്ചു. ഇത് ചരിത്രത്തിൽ സംഭവിച്ച തെറ്റുകൾ തിരുത്താൻ അവസരമൊരുക്കുന്നതോടൊപ്പം സാമൂഹിക സൗഹാർദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും ഗിരി രാജ് സിംഗ് പറഞ്ഞു.















