എറണാകുളത്ത് ബന്ധുക്കൾക്കും നാട്ടുകാർക്കുമായി വിവാഹ സൽക്കാരമൊരുക്കി നടി സ്വാസിക വിജയ്. പർപ്പിൾ ലഹങ്കയിൽ അതീവ സുന്ദരിയായിട്ടായിരുന്നു സ്വാസിക വിവാഹ വിരുന്നിനെത്തിയത്. ഭർത്താവ് പ്രേം ജേക്കബ് കറുത്ത നിറത്തിലെ ഷർവാണിയായിരുന്നു ധരിച്ചത്. ഇരുവരും മാതാപിതാക്കൾക്കൊപ്പം കേക്ക് മുറിച്ചായിരുന്നു വിവാഹ സൽക്കാരം ആരംഭിച്ചത്.

റിസ്പഷനുവേണ്ടി ഹെവി ആഭരണങ്ങളാണ് സ്വാസിക തിരഞ്ഞെടുത്തത്. സിൽവർ നിറത്തിലുള്ള ചോക്കറിൽ റെഡ്, ബ്ലാക്ക് നിറത്തിലുള്ള സ്റ്റോണുകളും മാലയിൽ നൽകിയിട്ടുണ്ട്. സ്വാസികയുടെയും പ്രേം ജേക്കബിന്റെയും വിവാഹ സൽക്കാര ചിത്രങ്ങൾ കാണാം…

ജനുവരി 24-ന് തിരുവനന്തപുരത്ത് വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഡെസ്റ്റിനേഷൻ വെഡ്ഡിംഗാണ് താരം തിരഞ്ഞെടുത്തത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇരുവർക്കും ആശംസകളുമായി പ്രിയതാരങ്ങളുമെത്തി. സുരേഷ് ഗോപി, ദിലീപ്, അനുശ്രീ, ശ്വേതാ മേനോൻ, ഇടവേള ബാബു രചന നാരായണൻ കുട്ടി, മഞ്ജു പിള്ള, സരയു എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
















