രണ്ടുസ്ത്രീകളടക്കം ഏഴുപേരുടെ ജീവനെടുത്ത അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽ 13 പേർക്കാണ് പരിക്കേറ്റത്. രണ്ടു ബൈക്കിനെയും ട്രാക്ടറിനെയും ഓട്ടോറിക്ഷയും ഇടിച്ച് തെറിപ്പിച്ചായിരുന്നു എസ്.യു.വിയുടെ പാച്ചിൽ. ഒഡീഷയിലെ ജഗദൽപൂരിന് സമീപം ബോരിഗമ്മ റോഡിലായിരുന്നു അപകടം. കാർ ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടാകുന്നത്.
ട്രാക്ടറിനെ മറികടന്ന് ബൈക്ക് വരുന്നതോടെ നിയന്ത്രണം തെറ്റിയ എസ്.യു.വി ആദ്യം ബൈക്ക് യാത്രികനെയും പിന്നാലെ ഓട്ടോറിക്ഷയെയും ട്രാക്ടറിനെയും മറ്റൊരു ബൈക്കിനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇതിന്റെ ഭയാനക സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഓട്ടോറിക്ഷയിൽ 15 യാത്രക്കാരുണ്ടായിരുന്നു. ബൈക്ക് യാത്രികൻ തത്ക്ഷണം മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച 9 പേരുടെ നില ഗുരുതരമെന്നാണ് വിവരം. സാഹീദ് ലക്ഷ്മൺ നായക് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇവർ ചികിത്സയിലുള്ളത്. മുഖ്യമന്ത്രി നവീൻ പട്നായിക് മരണപ്പെട്ടവരുടെ ആശ്രിതർക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം അനുവദിച്ചതായി പിടിഐ വ്യക്തമാക്കി.
VIDEO | Seven people were killed in an accident in Odisha’s Borigumma earlier today. pic.twitter.com/WqqsiSDw4Q
— Press Trust of India (@PTI_News) January 26, 2024
“>