ജയ്പൂർ: പഞ്ചാബിൽ വൻ ആയുധശേഖരവും ലഹരി വസ്തുക്കളും പിടിച്ചെടുത്തു. അതിർത്തി സുരക്ഷാ സേനയും പഞ്ചാബ് പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മാരകായുധങ്ങളും ഹെറോയിനും പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ഗുർദാസ്പൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
പഞ്ചാബ് പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പ്രദേശത്ത് പരിശോധന നടത്തിയത്. തുടർന്ന് പ്ലാസ്റ്റിക് ബോക്സുകളിലാക്കിയ നിലയിൽ ലഹരി വസ്തുക്കളും വെടിക്കോപ്പുകളും കണ്ടെടുക്കുകയായിരന്നു.
അടുത്തിടെ പഞ്ചാബ് പോലീസും ബിഎസ്‍എഫും നടത്തിയ തിരച്ചിലിൽ ലഹരി വസ്തുക്കളും, ഡ്രോണും പിടിച്ചെടുത്തിരുന്നു. അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അനധികൃത കടത്ത് തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.















