ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്‌ഐഐ ഗുണ്ടാ ആക്രമണങ്ങളിൽ ഇടപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവർണർക്ക് സിആർപിഎഫ് Z പ്ലസ് സുരക്ഷ ഒരുക്കും. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ച് എസ്എഫ്‌ഐ പ്രവർത്തകർ നടത്തിയ അതിക്രമങ്ങളെ പറ്റി ഗവർണറോട് വിശദീകരണം തേടി. ഇതിന് പിന്നാലെയാണ് കേന്ദ്രസുരക്ഷ ഏർപ്പെടുത്തിയ കാര്യം രാജ്ഭവൻ തന്നെയാണ് അറിയിച്ചത്. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിഷേധത്തെ കുറിച്ച് ആരാഞ്ഞു. കൊല്ലം നിലമേലിൽ വച്ചായിരുന്നു എസ്എഫ്‌ഐ പ്രവർത്തകർ ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചത്. പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ടിവരെ കരുതൽ കസ്റ്റഡിൽ എടുത്തില്ലായെന്ന് പോലീസിനോട് ചോദിച്ചുകൊണ്ടായിരുന്നു ഗവർണർ റോഡരികിലിരുന്ന് പ്രതിഷേധിച്ചത്.
Union Home Ministry has informed Kerala Raj Bhavan that Z+ Security cover of CRPF is being extended to Hon’ble Governor and Kerala Raj Bhavan :PRO,KeralaRajBhavan
— Kerala Governor (@KeralaGovernor) January 27, 2024
“>
എഫ്‌ഐആർ കണ്ട് ബോധ്യപ്പെട്ടതിന് ശേഷമായിരുന്നു ഗവർണർ രണ്ട് മണിക്കൂറോളം നീണ്ടുനിന്ന പ്രതിഷേധം അവസാനിപ്പിച്ചത്. 17 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് തനിക്കെതിരെയുള്ള പ്രതിഷേധത്തിന് എസ്എഫ്ഐ പ്രവർത്തകരെ അയക്കുന്നത്്. ഇവർ മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ചാണ് പോലീസ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനമാണ് കടന്നുപോയതെങ്കിൽ പ്രതിഷേധിക്കാൻ പോലീസ് സമ്മതിക്കുമായിരുന്നോ.ദൂരെ നിന്ന് കരിങ്കൊടി കാണിച്ചാൽ പ്രശ്നമില്ല. വാഹനത്തിൽ പ്രവർത്തകർ ഇടിക്കാൻ ശ്രമിച്ചതോടെയാണ് പുറത്തിറങ്ങിയത്. സുരക്ഷ ഒരുക്കുന്നതിൽ പോലീസിന് വീഴ്ചപറ്റിയെന്നും ഗവർണർ പറഞ്ഞു.