മലയാളികളുടെ പ്രിയനായികയാണ് അനുശ്രീ. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് എത്തിയത്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് അനുശ്രീ.

നാല് വർഷം മുൻപാണ് അനുശ്രീ കൊച്ചിയിൽ സ്വന്തമായി ഒരു ഫ്‌ലാറ്റ് സ്വന്തമാക്കിയത്. ഫ്‌ലാറ്റിന്റെ വിശേഷങ്ങളെല്ലാം താരം ആരാധകർക്കായി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കൊച്ചി നഗരത്തിൽ സ്വപ്‌ന ഭവനവും പണിതിരിക്കുകയാണ് താരം. എന്റെ വീട് എന്നാണ് അനുശ്രീയുടെ വീടിന്റെ പേര്. വീടിന്റെ പാലുകാച്ചൽ ചടങ്ങ് ഇന്ന് നടന്നു.

ദിലീപ്, ഉണ്ണി മുകുന്ദൻ, നമിത പ്രമോദ്, അതിഥി രവി, അപർണ ബാലമുരളി, വിഷ്ണു ഉണ്ണി കൃഷ്ണൻ തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ നടി സ്വാസികയും ഭർത്താവ് പ്രേമും ചടങ്ങിൽ പങ്കെടുത്തിരുന്നു.

വളരെ മനോഹരമായാണ് വീടിന്റെ ഇന്റീരിയർ ചെയ്തിരിക്കുന്നത്. കൃഷ്ണ ഭക്തയായ അനുശ്രീയുടെ വീട്ടിൽ നിറയെ കൃഷ്ണ വിഗ്രഹങ്ങളും ഉണ്ട്.















