മലയാളികളുടെ പ്രിയതാരങ്ങളാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. നാളെയാണ് ഇരുവരുടെയും വിവാഹം. കുറച്ചു ദിവസമായി ഇരുവരുടെയും വിവാഹ ആഘോഷങ്ങൾ ആരംഭിച്ചിട്ട്. ഇപ്പോഴിതാ ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരിക്കുകയാണ് താരങ്ങൾ.

ഹൽദി ആഘോഷങ്ങൾ കളറാക്കാനായി പ്രിയ സുഹൃത്തുക്കളും എത്തിയിരുന്നു. മലയാളികളുടെ പ്രിയതാരങ്ങളായ മിയ, പൂജിത, ഷഫ്‌ന, കുക്കു, ജീവ തുടങ്ങി നിരവധി താരങ്ങൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. വിവാഹത്തിന്റെ ആഘോഷങ്ങൾ ആദ്യം ആരംഭിച്ചത് ഗോപികയായിരുന്നു. ബ്രൈഡ് ടു ബി ആഘോഷമാക്കിയിരുന്നു ഗോപിക.

ഗോപികയുടെ അനുജത്തി കീർത്തന അനിലാണ് ബ്രൈഡ് ടു ബി ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ‘എന്റെ ഗേൾ… എപ്പോഴും എന്റെ സുന്ദരിയായ കല്യാണപ്പെണ്ണ്… കൗണ്ട്ഡൗൺ സ്റ്റാർട്ട്.’ എന്ന കുറിപ്പോടെയാണ് കീർത്തന ചിത്രം പങ്കുവച്ചത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കേക്ക് മുറിച്ചാണ് ആഘോഷങ്ങൾ നടന്നത്. സിൽവർ നിറത്തിലുള്ള ബോഡി കോൺ ഷിമ്മറിയായിരുന്നു ഗോപികയുടെ വേഷം.

വിവാഹ നിശ്ചയത്തിന് ശേഷം ഇരുവരും ഒരുമിച്ചുള്ള യൂട്യൂബ് വീഡിയോകൾ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവയാണ്. വിവാഹ നിശ്ചയത്തിന്റെയും ആദ്യ കൂടിക്കാഴ്ചയെ കുറിച്ചുള്ള വിശേഷങ്ങളും ഇരുവരും പങ്കുവച്ചിരുന്നു. നടനായും അവതാരകനയും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ജിപി. ടെലിവിഷൻ പരമ്പരകളിലൂടെയാണ് ഗോപിക ശ്രദ്ധേയയായത്.















