43-ാം വയസിൽ ഇന്ത്യക്കാരൻ ആദ്യ ഗ്രാൻഡ് സ്ലാം നേട്ടം ആഘോഷിക്കുമ്പോൾ മെൽബണിലെ ദി റോഡ് ലാവർ അരീന സ്റ്റേഡിയം അത് ആഘോഷമാക്കിയത് ഭാരത് മാതാ കീ ജയ് മുഴക്കി. ബൊപ്പണ്ണ വിജയ സ്മാഷിന് പിന്നാലെ നിലത്ത് കിടന്നപ്പോൾ ഗാലറിയിൽ ഇന്ത്യൻ ജനത ത്രിവർണ പതാക പാറിച്ച് വിജയാഘോഷത്തിന് തുടക്കമിട്ടിരുന്നു. മാത്യു എബ്ഡെനാപ്പം ചേർന്ന് ഇറ്റാലിയൻ സഖ്യം ഉയർത്തിയ വെല്ലുവിളി അനായാസം നേരിട്ടാണ് ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസ് കിരീടത്തിൽ മുത്തമിട്ടത്.
ഡബിൾസിൽ ഗ്രാൻഡ് സ്ലാം നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യക്കാരനാണ് ബൊപ്പണ്ണ. ഇന്ത്യ-ഓസ്ട്രേലിയ സഖ്യത്തിന്റെ വിജയം 7-6(0), 7-5 എന്ന സ്കോറിനായിരുന്നു. നേരത്തെ രണ്ടുതവണ വെറ്ററൻ താരത്തിന് ഗ്രാൻഡ് സ്ലാം ഫൈനലുകൾ കളിക്കാനായിരുന്നെങ്കിലും ജയം മാത്രം അകലെയായിരുന്നു. യു.എസ് ഓപ്പണിൽ 2013 ലും 2023ലും താരത്തിന് കാലിടറി. അതേസമയം 2017ൽ മിക്സ്ഡ് ഡബിൾസിൽ ഫ്രഞ്ച് ഓപ്പൺ നേടാൻ താരത്തിന് കഴിഞ്ഞിരുന്നു.
This Moment. ❤️
Congratulations to Rohan Bopanna on his #AusOpen victory at 43! Age proves no barrier when talent and determination lead the way. #RohanBopannapic.twitter.com/YtDp98qqck
— Prayag (@theprayagtiwari) January 27, 2024
“>