തകർന്ന ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ ഒറ്റയ്കക്ക് തോളിലേറ്റി സെഞ്ച്വറിയുമായി പോപ്പ് അവതരിച്ചപ്പോൾ സന്ദർശകർ രണ്ടാം ഇന്നിംഗ്സിൽ പടുത്തുയർത്തിയത് 420 റൺസ്. ഒരു ദിവസം കൂടി ശേഷിക്കേ 231 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ വച്ചത്. ഒല്ലി പോപ്പിന്റെ ക്ഷമയാണ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. 278 പന്തില്‍ 21 ഫോറടക്കം 196 റണ്‍സ് നേടി പുറത്തായ താരത്തെ കൈയടിയോടെയാണ് ആരാധകർ പവലിയനിലേക്ക് യാത്രയാക്കിയത്.
ആറിന് 316 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് വലിയൊരു ചെറുത്തുനിൽപ്പാണ് നടത്തിയത്. ഏഴാം വിക്കറ്റില്‍ റോഹാന്‍ അഹമ്മദും ഒല്ലി പോപ്പും ചേർന്ന് 64 റണ്‍സ് ചേർത്തു. എട്ടാം വിക്കറ്റിൽ ഹാർട്ടിലെ കൂട്ടുപിടിച്ച് 50 റൺസിന്റെ പാർട്ണർ ഷിപ്പാണ് പടുത്തുയർത്തിയത്. പത്താമനായി പോപ്പിനെ ബുമ്ര പുറത്താക്കുമ്പോൾ ഇംഗ്ലണ്ട് പൊരുതാവുന്നൊരു വിജയലക്ഷ്യം ഇന്ത്യക്ക് മുന്നിൽ വച്ചിരുന്നു.
ജസ്പ്രീത് ബുമ്രയ്‌ക്ക് നാലും അശ്വിന് മൂന്നും ജഡേജ രണ്ടും വിക്കറ്റ് ലഭിച്ചപ്പോൾ അക്സർ പട്ടേലിന് ഒരു വിക്കറ്റും കിട്ടി. ഒല്ലി പോപ്പിന്റെ അഞ്ചാം സെഞ്ച്വറിയാണ് ഹൈദരാബാദിൽ പിറന്നത്. ഏഷ്യയിലെ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ത്യക്കെതിരെ പിറന്നത്. ഒരു ദിവസം കൂടി ശേഷിക്കെ നാടകീയമായൊരു അന്ത്യത്തിലേക്കാണ് ഹൈദരാബാദ് ടെസ്റ്റ് കടക്കുന്നത്.
Special Moments for Special Inning#INDvsENG #HardikPandyapic.twitter.com/iBWTwNS7z8
— 𝐓𝐡𝐞𝐂𝐫𝐢𝐜𝐤𝐞𝐭𝐅𝐚𝐧𝐏𝐚𝐠𝐞 (@CricZone24) January 28, 2024
“>