നടനും ടെലിവിഷൻ അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുടെയും ടെലിവിഷൻ താരം ഗോപികയുടെയും വിവാഹത്തിൽ പങ്കെടുത്ത് വൻ താരനിര. സിനിമാ സീരിയൽ രംഗത്തെ നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. സായ് കുമാർ, ബിന്ദു പണിക്കർ, അനുശ്രീ, ശിവദ, അതിഥി രവി, അനന്യ, സാനിയ തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു.
സിനിമാ താരങ്ങളെ കൂടാതെ സോഷ്യൽ മീഡിയ താരങ്ങളായ ദിൽഷാ, റംസാൻ, അപർണ , ജീവ, ശിൽപ ബാല, ബേബി നയൻതാര, ഗായത്രി എന്നിവരും വിവാഹത്തിനെത്തിയിരുന്നു. ജിപി- ഗോപിക താരങ്ങളുടെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
വിവാഹചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ജിപി തന്നെയാണ് വിവാഹചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം നടന്നത്.