27 വർഷത്തിനിടെ ഓസ്ട്രേലിയയിലെ ആദ്യ ടെസ്റ്റ് വിജയം വിൻഡീസിന്റെ യുവനിര ആഘോഷിക്കുമ്പോൾ കമന്ററി ബോക്സിലിരുന്ന് ഒരാൾ കണ്ണീർ പൊഴിക്കുന്നുണ്ടായിരുന്നു. പ്രതാപ കാലത്ത് ഓസ്ട്രേലിയയെ പല തവണ കരയിച്ച അയാളുടെ പേര് ബ്രയാൻ ലാറ എന്നായിരുന്നു. അതികായരൊക്കെ വിരമിച്ച ശേഷം വിൻഡീസ് ക്രിക്കറ്റ് ടീമിന്റെ അവസ്ഥ പരിതാപകരമായിരുന്നു. ഓസ്ട്രേലിയയിലേക്ക് വിമാനം കയറുമ്പോഴും പ്രമുഖരാരും ടീമിനൊപ്പം ചേരാൻ തയാറായില്ല. എത്തിയതാകട്ടെ യുവനിരയുമായും. ആദ്യ ടെസ്റ്റിൽ തോറ്റതോടെ എല്ലാവരും ടീമിനെ ഏഴുതി തള്ളി. രണ്ടാം മത്സരത്തിലും ബാറ്റിംഗ് നിര ശോഭിക്കാതിരുന്നതോടെ വിശ്വസിച്ചവരും കൈവിട്ടു.
എന്നാൽ ഒരുകാലത്ത് ലോകക്രിക്കറ്റിൽ ഏവരും ഭയപ്പെട്ടിരുന്ന ഒരു ബൗളിംഗ് നിരയുണ്ടായിരുന്ന ടീമാണെന്ന കാര്യം പലരും മറന്നു. അത് പലരെയും ഓർമിപ്പിച്ച്, അവരുടെ പിൻഗാമികൾ ഗാബയിൽ ഓസ്ട്രേലിയയെ എറിഞ്ഞിട്ട് വിൻഡീസ് ക്രിക്കറ്റിന് പുതു ചരിത്രം രചിക്കുകയായിരുന്നു. പരമ്പര സമനിലയിലാക്കിയ എട്ടുറൺസ് വിജയം ലോകക്രിക്കറ്റിന് വലിയാെരു സിഗ്നലാണ് നൽകിയിരിക്കുന്നത്. അവർ തിരിച്ചുവരവിന്റെ പാതയിലാണെന്ന.
വിൻഡീസ് ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ദിവസങ്ങളിലൊന്ന് കൗമാര താരങ്ങൾ രചിച്ച ചരിത്രം, ഓരോരുത്തർക്കും അഭിനന്ദനങ്ങൾ- ലാറ കമന്ററി ബോക്സിലിരുന്ന ജയത്തിന് കൈയടിച്ചുകൊണ്ട് പറഞ്ഞു. അക്ഷരാർത്ഥത്തിൽ മുൻതാരത്തിന് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. ഷാമർ ജോസഫ് ഹേസിൽവുഡിന്റെ ഓഫ്സ്റ്റമ്പ് പിഴുമ്പോൾ ലാറ പൊട്ടിക്കരഞ്ഞു. ഗിൽക്രിസ്റ്റ് മുൻതാരത്തെ കെട്ടിപ്പിടിച്ചാണ് ആശ്വസിപ്പിച്ചത്. സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് 311, 193. ഓസ്ട്രേലിയ 289/9 ഡി, 207. ഷമർ ജോസഫിന്റെ പോരാട്ടവീര്യമാണ് വീരോചിത വിജയം സമ്മാനിച്ചത്.
Brian lara cried after west indies Defeated Australia at Gabba 🥺#AUSvWI #AUSvsWIpic.twitter.com/1zcSoAY9tv
— CSKOG (@RuturajGaikwadn) January 28, 2024
“>
Absolute scenes as West Indies defeated Australia in Gabba😍😍
pic.twitter.com/M6YgcjdtmV— BALA (@rightarmleftist) January 28, 2024
“>