ശിവകാർത്തികേയൻ നായകനായി തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രമാണ് അയലാൻ. സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ശിവകാർത്തികേയനോടൊപ്പം ഒരു ഏലിയനും പ്രത്യക്ഷപ്പെടുന്നുണ്ട്. ആർ രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രാകുൽ പ്രീത് ആണ് നായിക. ഇപ്പോഴിതാ പൊങ്കൽ റിലീസായി എത്തിയ ചിത്രം ഉടൻ ഒടിടിയിൽ എത്തുമെന്ന വാർത്ത പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രം സൺ നെക്‌സ്റ്റിലൂടെയായിരിക്കും സ്ട്രീമിംഗ് ആരംഭിക്കുക. ചിത്രം ഫെബ്രുവരി ആദ്യവാരത്തോടെ ഒടിടിയിലെത്തുമെന്നാണ് വിവരം. ജനുവരി 12 നായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്. 50 കോടിയിലധികം കളക്ഷൻ തമിഴ്‌നാട്ടിൽ നിന്ന് നേടിയെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോർട്ടുകൾ.
Are you ready to meet our new Ayalaan friend? 👽#Ayalaan is all set to land worldwide exclusively on #SunNXT 👽 Wait for the updates!@Siva_Kartikeyan @Rakulpreet @Ravikumar_Dir @arrahman#SivaKarthikeyan #ARRahman #SunNXTExclusiveAyalaan pic.twitter.com/FLLwv2AyR6
— SUN NXT (@sunnxt) January 28, 2024
ഗംഭീര മേക്കിംഗ് കൊണ്ടും താരങ്ങളുടെ അത്യുഗ്ര പ്രകടനം കൊണ്ടും വ്യത്യസ്തമായ അനുഭവം തന്നെയാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചത്. കൂടാതെ മികച്ച തീയേറ്റർ എക്സ്പീരിയൻസ് കൂടിയായിരുന്നു ചിത്രം. ആക്ഷനും പ്രധാന്യം നൽകുന്നുണ്ട്. എ ആർ റഹ്‌മാനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. യോഗി ബാബു, ഭാനുപ്രിയ, ഇഷ കോപിക്കർ, ബാല ശരവണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.