ന്യൂഡൽഹി: പുതുക്കിയ പാർവതി- കാളിസിഡ്, ചമ്പൽ പ്രൊജക്ടിന്റെ ധാരണാ പത്രത്തിൽ ഒപ്പുവച്ച് മദ്ധ്യപ്രദേശ്, രാജസ്ഥാൻ മുഖ്യമന്ത്രിമാർ. ഇരു സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് കർഷകർക്ക് പ്രയോജനപ്പെടുന്ന പുതുക്കിയ പാർവതി, കാളിസിഡ്, ചമ്പൽ പദ്ധതിക്ക് തുടക്കം കുറിച്ചതായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു. ജയ്പൂരിലെത്തിയ അദ്ദേഹം രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയെ കണ്ടതിന്റെ സന്തോഷവും പദ്ധതി നവീകരിക്കുന്നതിന്റെ ആശയങ്ങളും മാദ്ധ്യമങ്ങളുമായി പങ്കുവച്ചു.
” പാർവതി, കാളിസിഡ്, ചമ്പൽ എന്നിവിടങ്ങളിലെ നദീജല വിതരണവുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശ്- രാജസ്ഥാൻ സർക്കാർ പുതുക്കിയ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ തീരുമാനം ഇരു സംസ്ഥാനങ്ങളുടെയും വികസനത്തിന് പുറമെ ലക്ഷക്കണക്കിന് കർഷകർക്കും സഹായകരമാകും. പുതുക്കിയ പദ്ധതി വ്യവസായം, ടൂറിസം തുടങ്ങിയ മേഖലയിൽ കൂടുതൽ അവസരങ്ങൾക്കും വികസനങ്ങൾക്കും വഴിവെയ്‌ക്കും”- മോഹൻ യാദവ് പറഞ്ഞു.
#WATCH | Delhi: Chief Minister of Madhya Pradesh Dr Mohan Yadav and Rajasthan CM Bhajanlal Sharma along with Union Minister Gajendra Singh Shekhawat signed a Memorandum of Understanding (MoU) for the revised Parvati-Kalisindh-Chambal Link Project, between Rajasthan, Madhya… pic.twitter.com/jmGCSbOdR4
— ANI (@ANI) January 28, 2024
കിഴക്കൻ രാജസ്ഥാൻ മേഖലയിൽ ജലവിതരണ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനായി 2017- 2018 കാലഘട്ടത്തിലെ ബജറ്റിൽ ബിജെപി സർക്കാർ തുടക്കം കുറിച്ച പദ്ധതിയാണിത്. കിഴക്കൻ രാജസ്ഥാനിലെ 13 ജില്ലകൾക്ക് ബിജെപി സർക്കാരിന്റെ ജലവിതരണ പദ്ധതി പ്രയോജനപ്പെട്ടിരുന്നു. പദ്ധതി വിപുലീകരിച്ച് ലക്ഷക്കണക്കിന് കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഇരു സംസ്ഥാനങ്ങളുടെ പുരോഗതിയ്‌ക്കും ഇത് വഴിവെയ്‌ക്കുമെന്നും മോഹൻ യാദവ് അറിയിച്ചു. വികസന പദ്ധതികൾക്കായി സംസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇരു മുഖ്യമന്ത്രിമാർ നന്ദി അറിയിച്ചു.















