കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരിൽ. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് പദയാത്ര കാസർകോട് ഉദ്ഘാടനം ചെയ്തത്.
കഴിഞ്ഞ ദിവസം കാസർകോട് കുമ്പളയിൽ നടന്ന പരിപാടിയിൽ കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായി സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു. കാസർകോട് ലോക്സഭാ മണ്ഡലത്തിലെ മത-സാമുദായിക-സാംസ്‌കാരിക നേതാക്കളുടെ സ്നേഹ സംഗമം പരിപാടിയിലും അദ്ദേഹം പങ്കെടുത്തു.
നാളെ വയനാട്ടിലാണ് പദയാത്ര നടക്കുന്നത്. ജനുവരി 31-ന് വടകരയിലും ഫെബ്രുവരി മൂന്ന് മുതൽ ഏഴ് വരെ ആറ്റിങ്ങൽ, പത്തനംതിട്ട,കൊല്ലം, മാവേലിക്കര തുടങ്ങിയ മണ്ഡലങ്ങളിൽ പദയാത്ര നടക്കും. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിലെ പദയാത്ര ഫെബ്രുവരി ഒമ്പത് മുതൽ 12 വരെയാണ് നടക്കുന്നത്.
ഫെബ്രുവരി 14-ന് ഇടുക്കിയിലും 15-ന് ചാലക്കുടിയിലും. ഫെബ്രുവരി 19 മുതൽ 21 വരെ മലപ്പുറം, കോഴിക്കോട്, ആലത്തൂർ മണ്ഡലങ്ങളിൽ നടക്കും. കേരള പദയാത്ര 23-ന് പൊന്നാനിയിലും 24-ന് എറണാകുളത്തും 26-ന് തൃശൂരിലും നടക്കും. 27-ന് പാലക്കാടാണ് കേരളപദയാത്രയുടെ സമാപനം.
ജാഥാ ക്യാപ്റ്റൻ ശ്രീ.കെ.സുരേന്ദ്രന്റെ ജനുവരി 29 കണ്ണൂരിലെ പരിപാടികൾ
രാവിലെ
7.00 പയ്യാമ്പലം
8.00 പറശ്ശിനി മടപ്പുര മുത്തപ്പൻ ക്ഷേത്രദർശനം
9.00 തയ്യിൽ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളുടെ കൂടെ പ്രഭാതഭക്ഷണം.
9.30 കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളിൽ അംഗങ്ങളായവരുടെ സംഗമം. അച്ച്യുതനിലയം, പളളിക്കുന്ന്.
10.30 .വാർത്താസമ്മേളനം, ബിജെപി ജില്ലാ ഓഫീസ്.
12.00 സാമൂഹിക- സാംസ്കാരിക പ്രവർത്തകരുമായുള്ള സ്നേഹസംഗമം.
വൈകുന്നേരം
3.00 പദയാത്ര ഉദ്ഘാടനം: ശ്രീ.സുരേഷ്ഗോപി ടൗൺസ്ക്വയർ
7.00 സമാപനം പുതിയതെരു ഹൈവേ ജംഗ്ഷൻ















