തിരുവനന്തപുരം: നവകേരളാ സദസിനിടെ പ്രതിഷേധക്കാരെ തല്ലിച്ചതച്ച കേസിലെ പ്രതി മുഖ്യമന്ത്രിയോടൊപ്പം നിയമഭയിൽ. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറാണ് പിണറായിയോടൊപ്പം മന്ത്രിസഭയിലെത്തിയത്. ഇന്ന് അവധിയായതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നാണ് പ്രതി അറിയിച്ചിരുന്നത്.
ചോദ്യം ചെയ്യലിനായി ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് പ്രതിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ എത്താൻ സാധിക്കില്ലെന്ന് പ്രതി അറിയിക്കുകയായിരുന്നു.
നവകേരളാ യാത്രയ്‌ക്കിടെ പ്രതിഷേധക്കാരെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനടക്കം അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് പ്രതികൾക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായത്.