കോഴിക്കോട് ; അയോദ്ധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയിലൂടെ ബിജെപി തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി . കോഴിക്കോട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിയിരുന്നു അദ്ദേഹം
തെരഞ്ഞെടുപ്പ് മുൻപിൽ കണ്ടാണ് പ്രാണപ്രതിഷ്ഠ നടത്തിയത് എന്ന് പറയാൻ ബിജെപി എന്തിനാണ് മടിക്കുന്നത്. ചങ്കൂറ്റത്തോടെ അഭിമാനത്തോടെ തെരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർഥ്യമാക്കി എന്ന് പറയണമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.
അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നടത്തിയത് പ്രധാനമന്ത്രിയല്ല. നാലുനാൾ നീണ്ടുനിന്ന വൈദിക കർമ്മത്തിലൂടെയാണ് പ്രാണപ്രതിഷ്ഠ നടന്നത്.അയോദ്ധ്യ മുസ്ലീം വിഷയമോ , ഹിന്ദു വിഷയമോ അല്ല. അത് രാഷ്‌ട്രവിഷയം ആണെന്നും അദ്ദേഹം പറഞ്ഞു.