തിരുവനന്തപുരം; മൃഗശാലയിൽ ചട്ടം മറികടന്ന് അനധികൃത നിയമനം നടത്തുന്നതായി വ്യാപക പരാതി. ഭരണകക്ഷി യൂണിയൻ നേതാക്കൾ പണം വാങ്ങി നിയമനം നടത്തുന്നതായാണ് ആക്ഷേപം ഉയരുന്നത്. താത്ക്കാലിക ജോലിക്കാരെ ഒഴിവാക്കിയാണ് യൂണിയൻ നേതാക്കൾ കോഴ വാങ്ങി ചട്ടവിരുദ്ധമായി നിയമനം നടത്തുന്നത്.
20 വർഷമായി താത്കാലിക ജോലി നോക്കുന്നവരെ ഒഴിവാക്കി ഈ മാസവും നിയമനം നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന്റെ രേഖകളും തെളിവുകളും പുറത്തുവന്നിട്ടുണ്ട്.