കാസർകോട്: കാമുകൻ ബലാത്സംഗം ചെയ്തതിനെ തുടർന്ന് വിഷം കഴിച്ച് ആത്മഹ്ത്യയ്‌ക്ക് ശ്രമിച്ച സംഭവത്തിൽ 10 ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് പിടികൂടി. മൊഗ്രാൽപുത്തൂർ സ്വദേശികളായ അൻവർ, സാഹിൽ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ആഴ്ചയായിരുന്നു കാമുകനായ അൻവർ ബലാത്സംഗം ചെയ്തതിനെ തുടർന്ന് വിദ്യാർത്ഥിനി എലി വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട അൻവറും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതിനു ശേഷം അൻവറിൽ നിന്നും നിരന്തരം ഭീഷണി വന്നിരുന്നതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. ഭീഷണി താങ്ങാൻ കഴിയാതെയാണ് മകൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്നും പിതാവ് പറഞ്ഞു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.















