ലക്നൗ: അയോദ്ധ്യാ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം രാമക്ഷേത്രത്തിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശ്രീരാമക്ഷേത്ര തീർത്ഥ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിക്കൊപ്പമാണ് യോഗി ആദിത്യനാഥ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര പുരോഹിതനിൽ നിന്നും പ്രസാദം സ്വീകരിച്ച ശേഷം മുഖ്യമന്ത്രി രാംലല്ലയെ തൊഴുതു വണങ്ങി.
#WATCH | Uttar Pradesh CM Yogi Adityanath visited and offered prayers at the Ram Temple in Ayodhya pic.twitter.com/YTnLv5szD1
— ANI UP/Uttarakhand (@ANINewsUP) January 29, 2024
പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം കഴിഞ്ഞ ദിവസം ഗൊരഖ്പൂർ ക്ഷേത്രത്തിലെത്തിയ യോഗി ആദിത്യനാഥിന് ഉജ്ജ്വല സ്വീകരണമാണ് ജനങ്ങൾ നൽകിയത്. യുവാക്കളും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ അദ്ദേഹത്തെ വരവേൽക്കാനായി നഗരവീഥികളിൽ തടിച്ചുകൂടിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് ഗൊരഖ്നാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയിലുടനീളം ജനങ്ങൾ മുഖ്യമന്ത്രിയെ പുഷ്പവൃഷ്ടി നടത്തി ആനയിച്ചു.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ തിരക്ക് ദിനംപ്രതി വർദ്ധിക്കുകയാണ്. ഇന്ന് പുലർച്ചെ വരെ 19 ലക്ഷം പേരാണ് ദർശനം നടത്തിയത്. സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.