ഇരൈവന് ശേഷം ജയം രവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സൈറൺ. ചിത്രം സംവിധാനം ചെയ്യുന്നത് ആന്റണി ഭാഗ്യരാജാണ്. കീർത്തി സുരേഷും അനുപമ പരമേശ്വരനുമാണ് ചിത്രത്തിലെ നായികമാർ. വളരെ വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തിൽ ജയം രവി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ലിറിക്കൽ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ജയം രവിയും അനുപമ പരമേശ്വരനുമാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. കവിതാമരയുടെ വരികൾ സിദ്ധ് ശ്രീറാമാണ് ആലപിച്ചിരിക്കുന്നത്. ജിവി പ്രകാശാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്.
View this post on Instagram
ഫെബ്രുവരി 16 ന് ചിത്രം തീയേറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പോലീസ് വേഷത്തിലാണ് ചിത്രത്തിൽ കീർത്തി സുരേഷ് എത്തുന്നത്. ആക്ഷൻ ഇമോഷൻ ഡ്രാമയായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഛായാഗ്രാഹണം സെൽവകുമാർ എസ്‌കെ നിർവഹിക്കുന്നു. ചിത്രത്തിൽ കൊറിയോഗ്രാഫി നിർവ്വഹിക്കുന്നത് ബൃന്ദയാണ്.















