ഹരിദ്വാർ ; തീർഥാടന നഗരമായ ഹരിദ്വാറിൽ നിന്ന് അയോദ്ധ്യയിലേയ്ക്ക് ആദ്യ ആസ്ത ട്രെയിൻ സർവ്വീസ് തുടങ്ങി. ജയ് ശ്രീറാം മുഴക്കി നൂറുകണക്കിന് രാമഭക്തരാണ് കന്നിയാത്രക്കാരായി എത്തിയത് . മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു .
ആസ്ത എക്‌സ്പ്രസ് ജനുവരി 25 ന് ആരംഭിക്കുമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും അയോദ്ധ്യയിലെ വൻ തിരക്ക് കണക്കിലെടുത്ത് മാറ്റിവയ്‌ക്കുകയായിരുന്നു . ഇന്ന് മുതൽ ആസ്ത പതിവായി സർവ്വീസ് നടത്തും.
ശ്രീരാമക്ഷേത്രം കാണാനായത് ഭാഗ്യമാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. അഞ്ഞൂറ് വർഷമായി നമ്മുടെ പൂർവ്വികർ ഇതിനായി കാത്തിരിക്കുകയായിരുന്നു. നമ്മുടെ രാമൻ വന്നു, അതായത് രാമരാജ്യം വന്നു – അദ്ദേഹം പറഞ്ഞു.















