ലക്നൗ : സഹരൻപൂരിൽ മൂന്ന് മാസം പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി . കുട്ടിയുടെ അമ്മയുടെ പരിചയക്കാർ കൂടിയായ മുസ്കാൻ ഭർത്താവ് വഖാർ അഹമ്മദ് എന്നിവർ ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് . സംഭവം നടന്ന് മൂന്ന് മണിക്കൂറിനുള്ളിൽ സഹരൻപൂർ പോലീസ് കുട്ടിയെ വീണ്ടെടുത്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ദമ്പതികൾ കുട്ടിയുടെ അമ്മയെ കാണാൻ എന്ന പേരിൽ വീട്ടിലെത്തിയത് . കുട്ടിയ്‌ക്ക് വസ്ത്രം വാങ്ങി നൽകാമെന്ന് പറഞ്ഞാണ് കുട്ടിയുമായി പുറത്തേയ്‌ക്ക് പോയത് . എന്നാൽ ഇരുവരും തിരികെ വരാൻ വൈകുകയും , വിളിച്ചിട്ടും ഫോൺ എടുക്കാതെയുമായപ്പോൾ കുട്ടിയുടെ വീട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു.
പെൺകുട്ടിയെ വീണ്ടെടുക്കാൻ പോലീസ് മൂന്ന് സംഘങ്ങൾ രൂപീകരിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. 3 മണിക്കൂറിനുള്ളിൽ മാണ്ഡി പ്രദേശത്ത് നിന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും കുട്ടിയെ കണ്ടെടുക്കുകയുമായിരുന്നു.















