വയനാട്: കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് വയനാട്ടിൽ. വൈകിട്ട് മൂന്ന് മണിക്കാണ് പദയാത്ര ആരംഭിക്കുന്നത്. ഇന്ന് വൈകിട്ട് 4.30-ന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിന്നും മൂട്ടിലേക്കാണ് പദയാത്ര നടക്കുന്നത്.
സമൂഹത്തിന്റെ നാനാഭാഗത്ത് നിന്നും വലിയ പിന്തുണയാണ് പദയാത്രക്ക് ലഭിക്കുന്നത്. മത-സാമുദായിക-സാംസ്കാരിക രംഗത്തെ പ്രമുഖരുമായി സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും. വയനാട്ടിലെ കാവുങ്കൽ കോളനി സന്ദർശിച്ച അദ്ദേഹം പ്രദേശവാസികളുമായി സംസാരിക്കുകയും സുഖ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.
കാസർകോടും, കണ്ണൂരും വലിയ സ്വീകരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും പദയാത്രയ്‌ക്ക് ലഭിച്ചത്. നാളെ വടകരയിലും ഫെബ്രുവരി മൂന്ന് മുതൽ ഏഴ് വരെ ആറ്റിങ്ങൽ, പത്തനംതിട്ട,കൊല്ലം, മാവേലിക്കര തുടങ്ങിയ മണ്ഡലങ്ങളിലും പദയാത്ര നടക്കും. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിലെ പദയാത്ര ഫെബ്രുവരി ഒമ്പത് മുതൽ 12 വരെയാണ് നടക്കുന്നത്.
ഫെബ്രുവരി 14-ന് ഇടുക്കിയിലും 15-ന് ചാലക്കുടിയിലും. ഫെബ്രുവരി 19 മുതൽ 21 വരെ മലപ്പുറം, കോഴിക്കോട്, ആലത്തൂർ മണ്ഡലങ്ങളിൽ നടക്കും. 23-ന് പൊന്നാനിയിലും 24-ന് എറണാകുളത്തും 26-ന് തൃശൂരിലും പദയാത്ര നടക്കും. 27-ന് പാലക്കാടാണ് കേരളപദയാത്രയുടെ സമാപനം.















