കൊല്ലം: കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ഗോപികയാണ് മരിച്ചത്. റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം.
കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. സൈക്കിൾ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ബസിന്റെ പിൻവശം തട്ടിയാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം.















