നടൻ രൺദീപ് ഹൂഡ നായകനാകുന്ന ‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഇതുവരെയും ചർച്ച ചെയ്യപ്പെടാത്ത ഒരു മുഖമായിരിക്കും ‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ചിത്രത്തിലൂടെ പറയാൻ പോകുന്നത്. സവർക്കറെന്ന വീര പുരുഷന്റെ പോരാട്ടവും ധൈര്യവും ത്യാഗവുമെല്ലാം സിനിമ പറയും. സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് നിർമ്മാതാക്കൾ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
2024 മാർച്ച് 22-ന് ചിത്രം തീയേറ്ററുകളിലെത്തും. ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ രണ്ട് വീരന്മാർ. രക്തസാക്ഷി ദിനത്തിൽ ഒരാളെ ആഘോഷിക്കുകയും ഒരാളെ ചരിത്രത്തിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ചരിത്രം തിരുത്തിയെഴുതപ്പെടും’ എന്ന കുറിപ്പോടു കൂടിയാണ് റിലീസ് തീയതി നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. റിലീസ് ചെയ്ത വീഡിയോയിൽ ഗാന്ധിയുടെ രൂപം വരയ്‌ക്കുന്നതിൽ നിന്നും പെട്ടന്ന് സവർക്കറുടെ രൂപമാകുന്നതാണ് കാണാൻ കഴിയുന്നത്.
Two heroes of Indian Independence Struggle; One celebrated and One removed from History
On #MartyrsDay 2024 – HISTORY WILL BE REWRITTEN #SwatantryaVeerSavarkar IN CINEMAS ON 22nd March, 2024#VeerSavarkarOn22ndMarch#WhoKilledHisStory@RandeepHooda #AnkitaLokhande… pic.twitter.com/Lv2tWlzfvz— Randeep Hooda (@RandeepHooda) January 30, 2024
“>
മഹേഷ് മഞ്ജ്‌രേക്കർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സന്ദീപ് സിംഗും ആനന്ദ് പണ്ഡിറ്റും ചേർന്നാണ്. മഹേഷ് മഞ്ജ്‌രേക്കറും റിഷി വിർമാനിയും ചേർന്നാണ് സ്വതന്ത്ര വീർ സവർക്കറിന് തിരക്കഥ ഒരുക്കുന്നത്. അങ്കിത ലോഖണ്ഡേ, അമിത് സിയാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ചിത്രത്തിന് വേണ്ടി നടൻ രൺദീപ് ഹൂഡ 26 കിലോ ഭാരമാണ് കുറച്ചത്. സവർക്കറായി വേഷ പകർച്ച നടത്താൻ ശരീരികമായും മാനസികമായും വലിയ കടമ്പകളാണ് രൺദീപ് ഹൂഡ താണ്ടിയത്. മറാത്തി, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.