തിരുവനന്തപുരം: ഇന്ത്യൻ കോഫിഹൗസ് ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ. ബാലരാമപുരം ആറാലുംമൂട് ഇന്ത്യൻ കോഫി ഹൗസിലെ ജീവനക്കാരനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകര സ്വദേശി ലാൽ സിംഗ് (50) ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. കോഫിഹൗസിലെ ജീവനക്കാരുടെ വിശ്രമമുറിയിലാണ് ഇയാളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിൽ പോവാതെ ഇയാൾ റൂമിലേക്ക് തിരികെ വന്നിരുന്നു. പിറ്റേദിവസം ജോലിക്ക് കയറേണ്ട സമയമായിട്ടും ഇയാൾ വരാത്തതിനെ തുടർന്ന് ജീവനക്കാർ മുറിയിൽ എത്തി തിരഞ്ഞപ്പോഴാണ് ലാൽ സിംഗിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ജീവനക്കാർ നെയ്യാറ്റിൻകര പോലീസിൽ വിവരം അറിയിച്ചു. ഇയാൾക്ക് മാനസിക അസ്വസ്ഥതകളുണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു.















