ന്യൂഡൽഹി : ജ്ഞാൻവാപിയിൽ പൂജകൾ നടത്താനുള്ള അവകാശം വ്യാസകുടുംബത്തിന് . ജ്ഞാൻവാപി നിലവറയിലെ ആരാധന 31 വർഷമായി നിർത്തി വച്ചിരിക്കുകയായിരുന്നു. 1993 ലാണ് ഇവിടെ അവസാനമായി പൂജകൾ നടന്നത്. ഏഴ് ദിവസത്തിനകം വ്യാസ് കുടുംബം ഇവിടെ പൂജകൾ നടത്താനെത്തും . ഡിഎമ്മിന്റെ നിർദേശപ്രകാരം വൈദികനെ നിയമിക്കും.
സോമനാഥ് വ്യാസിന്റെ കുടുംബത്തിന് ഇപ്പോഴും ജ്ഞാൻവാപിയിൽ ഒരു നിലവറയുണ്ട്. വ്യാസ് കുടുംബം 1993 വരെ നിലവറയിൽ പ്രാർത്ഥന നടത്തിയിരുന്നു. കുടുംബത്തെ പ്രാർത്ഥനയിൽ നിന്ന് തടയാൻ അന്നത്തെ സംസ്ഥാന സർക്കാർ ഉത്തരവിട്ടതിനെത്തുടർന്ന് ഇത് നിർത്തിവച്ചു. കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റിന്റെ മേൽനോട്ടത്തിലാണ് പ്രാർത്ഥനാ ചടങ്ങുകൾ നടക്കുകയെന്ന് അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു.
ജ്ഞാൻവാപി നിലവറയിൽ നിരവധി ഹിന്ദു ദേവതാ വിഗ്രഹങ്ങളുണ്ട്. വ്യാസ് കുടുംബം ഇപ്പോൾ കാശി വിശ്വനാഥ് സമുച്ചയത്തിൽ താമസിക്കുന്നില്ല, എന്നാൽ ജ്ഞാൻവാപി സമുച്ചയത്തിന്റെ നാല് നിലവറകളിലൊന്നിൽ ഇപ്പോഴും ഇവർക്ക് അവകാശമുണ്ട്.















