ന്യൂഡൽഹി : ഹിന്ദുക്കൾ മൂന്ന് പതിറ്റാണ്ടായി കാത്തിരുന്ന ഉത്തരവ് നൽകിയാണ് ഇന്ന് വാരണാസിയിലെ ജില്ലാ ജഡ്ജി ഡോ.അജയ് കൃഷ്ണ വിശ്വേഷ് വിരമിക്കുന്നത് . ജ്ഞാനവാപിയിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താനുള്ള അവകാശം നൽകിയ വിധിയാണ് ഡോ.അജയ് കൃഷ്ണ വിശ്വേഷ് തന്റെ ഔദ്യോഗിക ജീവിതത്തിൽ അവസാനമായി പറഞ്ഞത് .
2016-ലാണ് ജ്ഞാനവാപിയിലെ നിലവറയിൽ ആരാധനയ്‌ക്കുള്ള അധികാരം സംബന്ധിച്ച് ജില്ലാ ജഡ്ജിയുടെ കോടതിയിൽ ഹർജി ഫയൽ ചെയ്തത് . ഈ ഹർജിയിൽ ഇന്നലെ ജില്ലാ ജഡ്ജി ഡോ.അജയ് കൃഷ്ണ വിശ്വേഷിന്റെ കോടതിയിൽ വാദം പൂർത്തിയായി. ഇന്ന് നിലവറയിൽ ആരാധന നടത്താനുള്ള അവകാശം ഹിന്ദു പക്ഷത്തിന് നൽകി ഡോ.അജയ് കൃഷ്ണ ഉത്തരവിടുകയായിരുന്നു.
1964-ൽ ഹരിദ്വാറിലാണ് അദ്ദേഹം ജനിച്ചത്. ഡോ.അജയ് കുമാർ വിശ്വേഷ് സയൻസിൽ ബിരുദം നേടിയ ശേഷം നിയമം പഠിച്ചു. 1984ൽ എൽഎൽബിയും 1986ൽ എൽഎൽഎമ്മും ചെയ്തു. ഔദ്യോഗിക ജീവിതം ആരംഭിച്ചത് 1990-ൽ ഉത്തരാഖണ്ഡിലെ കോട്ദ്വാറിലെ മുൻസിഫ് കോടതിയിൽ നിന്നാണ്.ജ്ഞാൻവാപി പോലൊരു സുപ്രധാന കേസ് കേൾക്കുന്നതിനാൽ ഡോ.അജയ് കുമാർ വിശ്വേഷിന്റെ സുരക്ഷയ്‌ക്കായി പത്തോളം യുപി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.















