കണ്ണൂർ: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. റിയാസ് സാബിർ എന്ന യുവാവിനെയാണ് കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം ആറ് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി.
2022 ഡിസംബർ 30-നാണ് കേസിന് ആസ്പദമായ സംഭവം. 132 ഗ്രാം മെത്താഫിറ്റമിനുമായി റിയാസിനെ പിടികൂടുകയായിരുന്നു. പുതുവത്സര സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.