ന്യൂഡൽഹി: ഇടക്കാല ബജറ്റ് അവതരണത്തിനായി കേന്ദ്ര ധനകാര്യമന്ത്രി പാർലമെന്റിൽ എത്തി. രാഷ്‌ട്രപതിയെ കണ്ടതിന് ശേഷമാണ് ധനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിലെത്തിയത്. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റാണ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുക. ഇത് ആറാം തവണയാണ് നിർമ്മലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്.
#WATCH | Union Finance Minister Nirmala Sitharaman will present the interim budget today pic.twitter.com/irGtbAcPbP
— ANI (@ANI) February 1, 2024
“>
ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടക്കാല ബജറ്റാണ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുന്നത്. അധികാരത്തിലേറുന്ന പുതിയ സർക്കാർ ജൂലൈയിൽ സമ്പൂർണ ബജറ്റ് അവതരിപ്പിക്കും. 2014 മുതലുള്ള കേന്ദ്രസർക്കാരിന്റെ ഭരണ നേട്ടങ്ങളും ബജറ്റിൽ ഉയർത്തിക്കാട്ടും. ആദായ നികുതിയിളവ് , കർഷകരെയും വനിതകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ അടക്കമുള്ളവ ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.
#WATCH | Finance Minister Nirmala Sitharaman carrying the Budget tablet arrives at Parliament, to present the country’s interim Budget pic.twitter.com/yMLD10p3aK
— ANI (@ANI) February 1, 2024
“>















