ന്യൂഡൽഹി: രാജ്യത്തെ സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി അവയെ പ്രയോജനപ്പടുത്തി കൂടുതൽ മെഡിക്കൽ കോളോജുകൾ സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അറിയിച്ചു.
പ്രശ്നങ്ങള്‍ പരിശോധിച്ച് പ്രസക്തമായ ശുപാര്‍ശകള്‍ നല്‍കുന്നതിന് ഒരു പുതിയ കമ്മിറ്റി രൂപീകരിക്കുമെന്നും അവർ അറിയിച്ചു. ഇവർ നൽകുന്ന ശുപാർശകൾ പരിശോധിച്ച് കൂടുതൽ ആശുപത്രികളെ മെഡിക്കൽ കോളോജുകളാക്കി ഉയർത്തുമെന്നും അവർ അറിയിച്ചു. അടുത്ത അഞ്ച് വര്‍ഷം അഭൂതപൂര്‍വമായ വികസനത്തിന്റെ വര്‍ഷങ്ങളായിരിക്കും വരികയെന്നും ധനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
സെർവിക്കൽ ക്യാൻസർ തടയാനുള്ള കുത്തിവയ്പ്പിന് സർക്കാർ ധനസഹായം നൽകും. അടുത്ത അഞ്ച് വർഷം ഒൻപതിനും 14-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.