തൃശൂർ: പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ് സ്‌കൂളിൽ ഭക്ഷ്യവിഷബാധ. 25 കുട്ടികൾ ചികിത്സ തേടി. രണ്ട് ദിവസം മുമ്പ് സ്‌കൂളിൽ നടത്തിയ യാത്രയയപ്പ് പരിപാടിയിൽ നിന്നും കഴിച്ച ബിരിയാണിയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥികളുടെ ആരോഗ്യനില ഗുരുതരമല്ല.
ഇന്നലെ രാവിലെയോടെയാണ് വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങിയത്. തുടർന്ന് ഓരോ വിദ്യാർത്ഥികളെയായി പെരിഞ്ഞനം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. പ്രാഥമിക ശുശ്രൂഷകൾ നൽകിയതായും ഇവരുടെ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യവകുപ്പ് അധികൃതർ സ്‌കൂളിലെത്തി പരിശോധന നടത്തും.















