തെന്നിന്ത്യൻ സിനിമാ മേഖലയിലെ പ്രിയതാരങ്ങളാണ് രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും. ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും മലയാളികളുടെയും ഇഷ്ടതാരങ്ങളായി മാറിയത്. പിന്നാലെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. എന്നാൽ ഈ വാർത്തയോട് ഇരുവരും ഒരു തരത്തിലുള്ള പ്രതികരണവും നൽകിയിരുന്നില്ല. പിന്നാലെയാണ് താരങ്ങൾ വിവാഹിതരാകുയാണെന്നും വിവാഹ നിശ്ചയം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന വാർത്ത പുറത്തുവന്നത്.
്ഇപ്പോഴിതാ ഈ വാർത്തയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രശ്മിക. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. വിജയ് തന്റെ അടുത്ത സുഹൃത്താണ്. ജീവിത്തിലെ ഒരു മോശം സാഹചര്യത്തിൽ തനിക്കൊപ്പം നിന്ന ആളാണെന്നും എപ്പോഴും തനിക്ക് വലിയ പിന്തുണയാണ് വിജയ് നൽകിയിട്ടുള്ളതെന്നുമായിരുന്നു രശ്മികയുടെ മറുപടി.
അടുത്തിടെ ഇക്കാര്യത്തിൽ പ്രതികരണവുമായി വിജയ് ദേവരക്കൊണ്ടയും രംഗത്തെത്തിയിരുന്നു. ഫെബ്രുവരിയിൽ എന്റെ വിവാഹ നിശ്ചയം നടക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും വ്യാജമാണ്. എല്ലാ വർഷവും എന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്ന തരത്തിൽ മാദ്ധ്യമങ്ങളിൽ വാർത്തകൾ ഉണ്ടാകാറുണ്ട്. എന്റെ വിവാഹ വിശേഷങ്ങൾ അറിയാൻ അവർ എന്റെ പിന്നാലെ തന്നെയുണ്ട്. എന്നായിരുന്നു വിജയ് ദേവരക്കൊണ്ടയുടെ വാക്കുകൾ.
ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. അടുത്ത സുഹൃത്തുക്കൾ കൂടിയായ ഇരുവരും വിശേഷ ദിവസങ്ങളിലും അവധിക്കാലവും ഒന്നിച്ച് ആഘോഷിക്കുന്നതാണ് ഇത്തരത്തിലെ അഭ്യൂഹങ്ങൾക്ക് കൂടുതലും വഴിയൊരുക്കുന്നത്. അടുത്തിടെ വിജയ് ദേവരക്കൊണ്ടയുടെ ഹൈദരാബാദിലെ വീട്ടിൽ ഇരുവരും ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.















