മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മാർക്കോയുടെ മോഷൻപോസ്റ്റർ പുറത്തുവിട്ടു. ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ നടൻ ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചത്.
View this post on Instagram
‘മലയാള സിനിമ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ക്രൂരനായ വില്ലനായിരിക്കും മാർക്കോ. ഇനി മാർക്കോയുടെ ക്രൂരതകൾക്ക് നിങ്ങൾക്ക് സാക്ഷിയാകാം.’ എന്നായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ ഉണ്ണി മുകുന്ദൻ പങ്കുവച്ച കുറിപ്പ്. ക്യൂബ്‌സ് എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദും അബ്ദുൾ ഗദ്ദാഫും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.















