വാരാണസി: കോടതി ഉത്തരവിന് പിന്നാലെ ജ്ഞാൻവാപിയിൽ നടന്ന പൂജകളുടെ വീഡിയോ പുറത്തുവന്നു. വിളക്കുകൾ തെളിയിച്ച്, മണി മുഴക്കി മന്ത്രോച്ചാരങ്ങളിൽ മുഖരിതമായ ജ്ഞാൻവാപിയുടെ നിലവറിയിലെ പൂജയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്ന് രാവിലെയാണ് പൂജകൾ നടത്തിയത്.
ജ്ഞാൻവാപി പരിസരത്ത് കർശന സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. അഭിഭാഷകനായ വിഷ്ണു ജയിൻ ശങ്കറാണ് പൂജകളുടെ വീഡിയോ പങ്കുവച്ചത്. തെക്കേ നിലവറ ശുദ്ധമാക്കി, പട്ടും പൂജദ്രവ്യങ്ങളും കൊണ്ട് അലങ്കരിച്ചാണ് പൂജകൾ നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സുരക്ഷ ഉദ്യോഗസ്ഥർ നിലവറ തുറന്ന് വൃത്തിയാക്കിയതും ബാരിക്കേഡുകൾ സ്ഥാപിച്ച് ഹൈന്ദവ ഭക്തർക്കായി വഴിയൊരുക്കിയതും. വാരാണസി ജില്ല മജിസ്ട്രേറ്റ് എസ് രാജലിംഗവും കമ്മിഷണർ അശോക് മുത്തയും ജ്ഞാൻവാപി- കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി. ഇരുവരും ചേർന്നാണ് പൂജ ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചത്.
Puja began inside “Vyas ka Tehkhana” inside Gyanvapi campus after the local admin in Varanasi made overnight arrangement for worship following the court order.
— Piyush Rai (@Benarasiyaa) February 1, 2024
“>