ലക്നൗ : 31 വർഷത്തിനുശേഷം, വാരണാസിയിലെ ജ്ഞാനവാപി സമുച്ചയത്തിലെ ക്ഷേത്ര നിലവറയിൽ പൂജ നടത്തി. ജില്ലാ ജഡ്ജിയുടെ ഉത്തരവിനെ തുടർന്ന് കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ നേതൃത്വത്തിലാണ് പൂജ നടത്തിയത് . അയോദ്ധ്യയിലെ രാം ലല്ലയുടെ ആരാധനയ്‌ക്ക് അനുകൂല സമയം നിശ്ചയിച്ചതും ഈ വന്ദ്യവയോധികൻ തന്നെ . അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിനും കാശി വിശ്വനാഥ് ഇടനാഴിയുടെ ഉദ്ഘാടനത്തിനുമുള്ള അനുകൂല സമയവും ഇദ്ദേഹമാണ് തീരുമാനിച്ചത് .
ഗണേശ്വർ ശാസ്ത്രി ദ്രാവിഡാണ് ജ്ഞാൻ വാപിയിലെ ആരാധനാ രീതി നിശ്ചയിച്ചത്. നിലവറയിൽ ആചാരപ്രകാരമാണ് ഈ പൂജ നടത്തിയത്. ഓം പ്രകാശ് മിശ്രയാണ് ശ്രീകോവിലിലെ പൂജാരി. പൂജയ്‌ക്കുശേഷം ചരണാമൃതവും പ്രസാദവും നൽകി.
നിലവറയിൽ ഏഴ് ദിവത്തിനകം പൂജ നടത്താനായിരുന്നു കോടതി ഉത്തരവിട്ടത് . എന്നാൽ കോടതി ഉത്തരവ് വന്ന് 12 മണിക്കൂറിനുള്ളിൽ നിലവറയിൽ പൂജ നടത്താനായിരുന്നു ഗണേശ്വർ ശാസ്ത്രി തീരുമാനിച്ചത്. രാത്രി 11 മണിയോടെ ഇദ്ദേഹം ക്ഷേത്രത്തിലെത്തുകയും ചെയ്തു. തുടർന്നാണ് പൂജ നടന്നത്.















