വാരണാസി ; ജ്ഞാൻവാപി കേസിലെ വാരാണസി കോടതി ഉത്തരവ് നിരാശാജനകമാണെന്ന് മൗലാന ഖാലിദ് റഷീദ് ഫിരംഗി മഹാലി .ജ്ഞാൻവാപി മസ്ജിദാണെന്നും , അതിനുള്ളിൽ സമുച്ചയത്തിനുള്ളിലെ ഹിന്ദു ഭക്തർക്ക് പ്രാർത്ഥന നടത്താൻ അനുമതി നൽകിയ ഉത്തരവിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ ഈ കോടതി ഉത്തരവ് വസ്തുതാപരമായി നിരാശാജനകമാണ്. ഉയർന്ന കോടതികളിലേക്കുള്ള പാത ഇരുകക്ഷികൾക്കും തുറന്നിരിക്കുന്നു, ഞങ്ങളുടെ അഭിഭാഷകർ ഈ തീരുമാനത്തെ ഉയർന്ന കോടതികളിൽ ചോദ്യം ചെയ്യും, കോടതിയിൽ നിന്ന് ഞങ്ങൾക്ക് നീതി ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.“ എന്നും അദ്ദേഹം പറഞ്ഞു.















