വാഹനാപകടത്തിൽപ്പെട്ട അമ്മയ്‌ക്കും മകനും അത്ഭുത രക്ഷപ്പെടൽ. ബൈക്ക് യാത്രക്കിടെയാണ് ഇവരെ ഇടിച്ചു വീഴ്‌ത്തി ട്രക്ക് ശരീരത്തിലൂടെ പാഞ്ഞുകയറിയത്. ഇതിന്റെ ഭയാനക വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്നലെ രാവിലെ കൗഷമ്പി ജില്ലയിലാണ് ദാരുണാപകടമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. മകൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും അമ്മയുടെ പരിക്കുകൾ ഗുരുതരമാണ്. തലയ്‌ക്കും കാൽമുട്ടുകൾക്കുമാണ് പരിക്കുകൾ.
റോഡിന് വശത്തുകൂടി ബൈക്കിൽ പോകുന്നതിനിടെയാണ് പാഞ്ഞെത്തിയ ട്രക്ക് ഇവരുടെ വാഹനത്തെ ഇടിച്ചിട്ടത്. ശേഷം ശരീരത്തിലൂടെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. കൗഷമ്പി പോലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. ജില്ലാ ആശുപത്രിയിലാണ് ഇരുവരെയും പ്രവേശിപ്പിച്ചത്. കേസെടുത്ത പോലീസ് ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു. വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
कौशांबी में मंझनपुर थाना क्षेत्र में बाइक सवार मां-बेटे को मोरंग लदे डंपर ने टक्कर मार दी। जिससे मां-बेटे सड़क पर गिर गए। इसके बाद डंपर उनके ऊपर से निकल गया। हादसे में युवक को मामूली चोट आई है, वहीं महिला के सिर और दोनों घुटनों में गंभीर चोट आई है। @kaushambipolice @Uppolice pic.twitter.com/6M2sy2ZnF3
— Praveen Tiwari Raunak (@TiwaryPraveen) February 1, 2024
“>















