വയനാട്: കാട്ടാന ആക്രമണത്തിൽ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. മുത്തങ്ങ ബന്ദിപ്പൂര്‍ വനമേഖലയിലാണ് സംഭവം. കാട്ടാന യാത്രക്കാരെ ആക്രമിക്കാൻ പാഞ്ഞെത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ആക്രമണം നടന്നത്.
ദൃശ്യങ്ങളിൽ രണ്ട് യാത്രക്കാരെ ആന തുരത്തി ഓടിക്കുന്നത് കാണാം. വാഹനം നിര്‍ത്തി യാത്രക്കാര്‍ ആനയെ പ്രകോപിപ്പിച്ചതായി സൂചന. ആനയുടെ ശ്രദ്ധ സമീപത്ത് കൂടി വന്ന മറ്റൊരു വാഹനത്തിലേക്ക് മാറിയതിനാലാണ് യാത്രക്കാർ രക്ഷപ്പെട്ടത്.