ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ കഴിഞ്ഞ ദിവസം എക്സിൽ പങ്കിട്ടൊരു വീഡിയോയാണ് ആരാധകരുടെ മനസ് കീഴടക്കുന്നത്. ആരാധകന് സർപ്രൈസ് നൽകിയ വീഡിയോയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പെട്ടെന്ന് തന്നെ ഇത് വൈറലായി. സച്ചിൻ കാറിൽ പോകുമ്പോൾ മുന്നിലൂടെ സ്കൂട്ടറിൽ പോകുന്നൊരാൾ മുംബൈ ഇന്ത്യൻസിന്റെ ജഴ്സി ധരിച്ചിരിക്കുന്നതും അതിൽ miss u tendulkar എന്ന് എഴുതിയിട്ടുമുണ്ട്. ഇതു കണ്ടതോടെയാണ് സച്ചിനും ഒപ്പമുണ്ടായിരുന്നവരും വീഡിയോ പകർത്തുന്നത്.
തുടർന്ന് സ്കൂട്ടർ യാത്രികന് അരികിലെത്തി വിമാനത്താവളത്തിലേക്കുള്ള വഴി സച്ചിൻ ചോദിച്ചതോടെ അയാൾ ഞെട്ടുന്നതും വീഡിയോയിൽ കാണാം. പിന്നാലെ അദ്ദേഹം കൈയിൽ സച്ചിന്റെ പേര് ടാറ്റു ചെയ്തതും സച്ചിന്റെ ഫോട്ടോകൾ പതിച്ചാെരു ആൽബവും താരത്തെ കാണിച്ചു.ഇതിൽ ഓട്ടോ ഗ്രാഫും നൽകിയ സച്ചിൻ ഒപ്പം ചിത്രവും പകർത്തിയ ശേഷമാണ് ആരാധകനെ മടക്കി അയച്ചത്.
ഹരീഷ് കുമാർ എന്നാണ് ആരാധകന്റെ പേര്. ഞാൻ ഇന്ന് എന്റെ ദൈവത്തെ കണ്ടു എന്നാണ് അദ്ദേഹം പറഞ്ഞത്.വീഡിയോ പങ്കുവച്ചുകൊണ്ട് സച്ചിനും സന്തോഷം പ്രകടിപ്പിച്ചു.എന്റെ ഹൃദയം സന്തോഷത്തിൽ നിറഞ്ഞു. ജീവിതത്തെ ഏറെ മനോഹരമാക്കുന്നത് അപ്രതീക്ഷിത കോണുകളിൽ നിന്ന് ഇത്തരത്തിൽ ലഭിക്കുന്ന സ്നേഹമാണെന്നും സച്ചിൻ എക്സിൽ കുറിച്ചു.
Sachin meets TENDULKAR. 😋
It fills my heart with joy when I see so much love showered on me. It is the love from the people that keeps coming from unexpected corners which makes life so special. pic.twitter.com/jTaV3Rjrgm
— Sachin Tendulkar (@sachin_rt) February 1, 2024
“>