അനുരാഗ കരിക്കിൻവെള്ളത്തിന് ശേഷം ബിജു മേനോനും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തലവൻ. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത്. വ്യത്യസ്ത റാങ്കുകളിൽപ്പെട്ട രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കിടയിലുള്ള പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്. പ്രേക്ഷകർ ആവശത്തോടെ കാത്തിരുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ജിസ് ജോയിയുടെ പതിവ് ശൈലികളിൽ നിന്ന് ഏറെ വ്യത്യസ്തമായ ചിത്രം തന്നെയായിരിക്കും തലവൻ എന്ന് ടീസർ ഉറപ്പ് നൽകുന്നു. ഒരു കേസ് അന്വേഷണത്തിനിടെ പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ കഥാഗതി. അനുശ്രീ, മിയ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാർ. ദിലീഷ് പോത്തനും റഹ്‌മാനും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.