തൃശൂർ: കരുവന്നൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവതിക്കായി തിരച്ചിൽ തുടരുന്നു. ഇന്ന് ഉച്ചയ്‌ക്ക് 12.30-ഓടെയായിരുന്നു സംഭവം. കരുവന്നൂർ പാലത്തിലേക്ക് നടന്നുവന്ന ഇവർ മദ്ധ്യഭാഗത്തെത്തിയപ്പോൾ താഴേക്ക് ചാടുകയായിരുന്നു. ഇവരുടെ പേര് വിവരങ്ങളോ പുഴയിലേക്ക് ചാടാനുണ്ടായ കാരണമോ വ്യക്തമല്ല.
പുഴയിൽ വീണ യുവതിയെ പെട്ടെന്ന് തന്നെ കാണാതായതായി പ്രദേശവാസികൾ പറയുന്നു. ദൃക്‌സാക്ഷികളാണ് പോലീസിലും ഫയർഫോഴ്‌സിലും വിവരം അറിയിച്ചത്. നാട്ടുകാർ തിരച്ചിൽ ആരംഭിച്ചതിന് പിന്നാലെ പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി. പുഴയിൽ വെള്ളം ഒഴുകുന്ന ദിശയിൽ പലയിടത്തായി തിരച്ചിൽ തുടരുകയാണ്.