മുംബൈ: ശരദ് പവാറിന്റെ ചെറുമകനും എൻസിപി എംഎൽഎയുമായ രോഹിത് പവാറിനെ ചോദ്യം ചെയ്ത് ഇ.ഡി. കന്നഡ സഹകാരി സഖർ കാർഖാനയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് രോഹിതിനെ 8 മണിക്കൂർ ചോദ്യം ചെയ്തത്. ശരദ് പവാറിന്റെ ചെറുമകൻ തന്നെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അകപ്പെട്ടത് പ്രതിപക്ഷത്തിന് ക്ഷീണമുണ്ടാക്കും. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വിഷയം പ്രതിഫലിച്ചേക്കാം.
താൻ എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ സഹകരിക്കുമെന്നും രോഹിത് പറഞ്ഞു. ഫെബ്രുവരി 8നകം ആവശ്യമായ രേഖകൾ അയക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നിൽകിയിട്ടുണ്ടെന്നും രോഹിത് കൂട്ടിച്ചേർത്തു.















