ഹൈദരാബാദ്: ജൂനിയർ ആർട്ടിസ്റ്റ് ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായ തെലുങ്ക് നടൻ ജഗദീഷ് പ്രതാപിന് ജാമ്യം നൽകി കോടതി. ജാമ്യം കിട്ടിയതിന് പിന്നാലെ പുതിയ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ താരം പ്രവേശിച്ചെന്നാണ് സൂചന. അല്ലു അർജുൻ നായകനാകുന്ന ‘പുഷ്പ 2’വാണ് ജഗദീഷിന്റെ പുതിയ ചിത്രം.
2023- നവംബർ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ജഗദീഷ് ഭീഷണിപ്പെടുത്തിയതിനാലാണ് ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. തുടർന്ന് ഡിസംബർ 6-നായിരുന്നു ജഗദീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ ജഗദീഷ് കുറ്റം സമ്മതിച്ചെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു.